Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nithin Raj Death

നിതിന്‍ രാജിന്‍റെ മരണം; ഒന്നാം പ്രതിയുടെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി

കൊ​ച്ചി: അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍​രാ​ജ് മ​രി​ച്ച കേ​സി​ല്‍ അ​ധ്യാ​പ​ക​ന്‍ ഡോ. ​കെ. റാ​മി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി വി​ധി പ​റ​യാ​ന്‍ മാ​റ്റി. ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ചി​ല​രു​ടെ പ്രേ​ര​ണ​യാ​ലാ​ണു ത​നി​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍ വി​ധി പ​റ​യാ​ന്‍ മാ​റ്റി​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​ലെ സു​താ​ര്യ​ത സം​ബ​ന്ധി​ച്ചു വാ​ദ​ത്തി​നി​ടെ കോ​ട​തി സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും സ്വ​കാ​ര്യ വാ​യ്പാ​സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി​യാ​ണ് വി​ദ്യാ​ര്‍​ഥി​യു​ടെ ആ​ത്മ​ഹ​ത്യ​ക്കു കാ​ര​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം. ഹ​ര്‍​ജി​ക്കാ​ര​നെ​തി​രേ മാ​ധ്യ​മ​വി​ചാ​ര​ണ ന​ട​ക്കു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ല്‍, പ​ല അ​നീ​തി​ക​ളും പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന മാ​ധ്യ​മ​ങ്ങ​ള്‍​ക്കു സ​മൂ​ഹ​ത്തി​ല്‍ പ്ര​ധാ​ന റോ​ളു​ണ്ടെ​ന്നും കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളെ​യ​ല്ല, തെ​ളി​വു​ക​ളെ​യാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. നി​ധി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ ഡോ. ​റാ​മി​നു കൃ​ത്യ​മാ​യ പ​ങ്കു​ണ്ടെ​ന്ന​തി​നു വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ പോ​ലീ​സി​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​നും ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up